തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിന് മാതൃജില്ല, സമീപജില്ല എന്നിവ ഒഴിവാക്കി ഔട്ട്സ്റ്റേഷൻ ഡ്യൂട്ടിക്കു
മതിയായ മുൻഗണന നൽകണം എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.
സർക്കാരിന്റെ പുനപരിശോധനാ ഹർജിയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇക്കാര്യം വ്യക്തമാക്കിയത്. മാതൃജില്ല അല്ലെങ്കിൽ സമീപ ജില്ലകളിലേക്കുള്ള സ്ഥലംമാറ്റത്തിന് ഔട്ട്സ്റ്റേഷൻ സർവീസ് പരിഗ ണിക്കണമെന്നായിരുന്നു ഓഗസ്റ്റ് 21ന് വന്ന ട്രൈബ്യൂണൽ വിധിയിലു ണ്ടായിരുന്നത്. ഇതിൽ ‘സമീപജില്ല’ എന്നത് പുനപരിശോധിക്കണം.
എന്നാവശ്യപ്പെട്ട് സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചു. മാതൃജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രമേ അന്യജില്ലാ സേവനം പരിഗണിക്കേണ്ടതുള്ളു എന്നതായിരുന്നു സർക്കാർ നിലപാട്.
2019 ലെ പൊതു സ്ഥലംമാറ്റ മാനദണ്ഡത്തിലെ വ്യവസ്‌ഥ പ്രകാരം ഒഴിവുള്ള എല്ലാ ഓപ്പൺ വേക്കൻസികളിലേക്കും ഔട്ട്സ്റ്റേഷൻ സർവീസിന്റെ ദൈർഘ്യത്തെ അടിസ്ഥാനപ്പെടു ത്തിയായിരിക്കണം സ്‌ഥലംമാറ്റം നടത്തേണ്ടതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിനാൽ നിലവിൽ പ്രസിദ്ധീകരിച്ച കരട് ലിസ്‌റ്റിൽ കോടതി ഉത്തരവു പ്രകാരമുള്ള മാറ്റങ്ങൾ വരു ത്തേണ്ടി വരും. മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ സ്‌ഥലംമാറ്റ നടപടി പൂർ ത്തിയാക്കാനാകൂ.