പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിൽ ഔട്ട്സ്റ്റേഷൻ ഡ്യൂട്ടിക്കുമതിയായ മുൻഗണന നൽകണം

Jan 29, 2024 at 8:10 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിന് മാതൃജില്ല, സമീപജില്ല എന്നിവ ഒഴിവാക്കി ഔട്ട്സ്റ്റേഷൻ ഡ്യൂട്ടിക്കു
മതിയായ മുൻഗണന നൽകണം എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.
സർക്കാരിന്റെ പുനപരിശോധനാ ഹർജിയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇക്കാര്യം വ്യക്തമാക്കിയത്. മാതൃജില്ല അല്ലെങ്കിൽ സമീപ ജില്ലകളിലേക്കുള്ള സ്ഥലംമാറ്റത്തിന് ഔട്ട്സ്റ്റേഷൻ സർവീസ് പരിഗ ണിക്കണമെന്നായിരുന്നു ഓഗസ്റ്റ് 21ന് വന്ന ട്രൈബ്യൂണൽ വിധിയിലു ണ്ടായിരുന്നത്. ഇതിൽ ‘സമീപജില്ല’ എന്നത് പുനപരിശോധിക്കണം.
എന്നാവശ്യപ്പെട്ട് സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചു. മാതൃജില്ലയിലേക്കുള്ള സ്ഥലംമാറ്റത്തിനു മാത്രമേ അന്യജില്ലാ സേവനം പരിഗണിക്കേണ്ടതുള്ളു എന്നതായിരുന്നു സർക്കാർ നിലപാട്.


2019 ലെ പൊതു സ്ഥ‌ലംമാറ്റ മാനദണ്ഡത്തിലെ വ്യവസ്‌ഥ പ്രകാരം ഒഴിവുള്ള എല്ലാ ഓപ്പൺ വേക്കൻസികളിലേക്കും ഔട്ട്സ്റ്റേഷൻ സർവീസിന്റെ ദൈർഘ്യത്തെ അടിസ്ഥാനപ്പെടു ത്തിയായിരിക്കണം സ്‌ഥലംമാറ്റം നടത്തേണ്ടതെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതിനാൽ നിലവിൽ പ്രസിദ്ധീകരിച്ച കരട് ലിസ്‌റ്റിൽ കോടതി ഉത്തരവു പ്രകാരമുള്ള മാറ്റങ്ങൾ വരു ത്തേണ്ടി വരും. മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ സ്‌ഥലംമാറ്റ നടപടി പൂർ ത്തിയാക്കാനാകൂ.

Follow us on

Related News