പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

Jan 27, 2024 at 8:00 am

Follow us on

തിരുവനന്തപുരം:പൂനെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂറ്റിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷ പിജി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. ഫെബ്രുവരി 4വരെ http://ftii.ac.in വഴി ഓൺലൈനായി അപേക്ഷ നൽകാം. https://forms.gle/qXctAxfXvkyyTSa59 ഓരോ കോഴ്സിനും 11 സീറ്റ് വീതം ഉണ്ട്. എല്ലാ കോഴ്സുകളും എഐസിറ്റിഇ അംഗീകാരമുള്ളതാണ്. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം അല്ലെങ്കിൽ തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷ നൽകാം. 2,000 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും എല്ലാ വിഭാഗങ്ങളിലെയും പെൺകുട്ടികൾക്കും 600 രൂപ ഫീസ് മതി. ഏതെങ്കിലും ഒരു കോഴ്സിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഓരോ കോഴ്സിനും ട്യൂഷൻ ഫീ 83,454 രൂപ, ഹോസ്റ്റൽ വാടക / ഡിപ്പോസിറ്റ് 55,792 രൂപ. ആകെ 1,39,246 രൂപ. വിശദാംശങ്ങൾ സൈറ്റിൽ. ചെന്നൈ, മുംബൈ, ഡൽഹി അടക്കം 7 കേന്ദ്രങ്ങളിൽ എഴുത്തുപരീക്ഷ ഫെബ്രുവരി 11നു രാവിലെ 10 മുതൽ 3 മണിക്കൂർ. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല.

കോഴ്സുകൾ
🔵ടിവി ഡയറക്‌ഷൻ
🔵വിഡിയോ എഡിറ്റിങ്
🔵ഇലക്ട്രോണിക് സിനിമറ്റോഗ്രഫി
🔵സൗണ്ട് റിക്കോർഡിങ് ആൻഡ്‌ ടെലിവിഷൻ എൻജിനീയറിങ്

ടെസ്റ്റിൽ 2 പേപ്പർ. ഒന്നാം പേപ്പറിൽ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സിലക്ട് രീതികളിലെ ചോദ്യങ്ങൾക്ക് 20 മാർക്കു വീതം, 40 മാർക്ക്. രണ്ടാം പേപ്പറിൽ വിവരണരീതിക്ക് 60 മാർക്ക്. ആകെ 100 മാർക്ക് സിലക്‌ഷൻ രീതി എഴുത്തു പരീക്ഷയിൽ മികവുള്ളവർ പുണെയിൽ നടത്തുന്ന ഓറിയന്റേഷൻ, ഇന്റർവ്യൂ ഘട്ടങ്ങളും വിജയകരമായി കടക്കേണ്ടതുണ്ട്. ഇവ മൂന്നിലെയും പ്രകടനം വിലയിരുത്തി, 2:5:3 ക്രമത്തിൽ വെയിറ്റ് നൽകി, കേന്ദ്രമാനദണ്ഡ പ്രകാരമുള്ള സംവരണം പാലിച്ച് അന്തിമ ലിസ്റ്റ് തയാറാക്കും. സംശയപരിഹാരത്തിനു ഫോൺ: 020-25580011, tventrance.2023@ftii.ac.in.

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...