തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലെവൽ ഒന്ന്
ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 5ഒഴിവുകളും ലെവൽ രണ്ട് ശമ്പള സ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവും ഉണ്ട്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം ഡിവിഷനുകളിലാണ് രണ്ടുവീതം ഒഴിവുകൾ. പത്താംക്ലാസും ഐടിഐയും അല്ലെങ്കിൽ, പ്ലസ്ടു തത്തുല്യ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ലെവൽ ഒന്ന് തസ്തികകളിൽ 18മുതൽ 33 വയസ് വരെയാണ് പ്രായപരിധി. ലെവൽ രണ്ട് തസ്തികകളിൽ 18 മുതൽ 33 വയസ് വരെയാണ് പ്രായം. യോഗ്യതയുൾപ്പെടെയുള്ള വിശദവിവരങ്ങൾ http://rrcmas.in ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 20ആണ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...