പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ വിവിധ തസ്തികളിൽ നിയമനം: പ്ലസ്ടുക്കാർക്ക് അവസരം

Jan 27, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ഐസിഎംആറിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിൽ (ICMR- NIMR) സ്റ്റെനോഗ്രാഫർ, പേഴ്സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ- ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിൽ സ്ഥിര നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബിരുദധാരികൾക്ക് പുറമെ പ്ലസ് ടു പാസായവർക്കും മാർച്ച് 4വരെ അപേക്ഷിക്കാം. അപേക്ഷ https://recruitment.nimr.org.in/login വഴി അപേക്ഷ നൽകാം.

തസ്തികകളും മറ്റു വിവരങ്ങളും
🔵 സ്റ്റെനോഗ്രാഫർ, പേഴ്സണൽ അസിസ്റ്റന്റ്റ്, അപ്പർ ഡിവിഷൻ, ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിലാണ് നിയമനം. പേഴ്സണൽ അസിസ്റ്റന്റ്റ് പോസ്റ്റിൽ ഒരു ഒഴിവും , സ്റ്റെനോഗ്രാഫർ തസ്തികയിൽ 2 ഒഴിവും, അപ്പർ ഡിവിഷൻ ക്ലർക്ക്- 2 ഒഴിവ്, ലോവർ ഡിവിഷൻ ക്ലർക്ക്- 3 ഒഴിവ്. പേഴ്സണൽ അസിസ്റ്റന്റ് നിയമനത്തിന് 30 വയസും ബാക്കി തസ്തികളിലേക്ക് 27 വയസുമാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത, ശമ്പളം
🔵പേഴ്സണൽ അസിസ്റ്റന്റ് നിയമനത്തിന്
ബിരുദത്തോടൊപ്പം ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 120 W/m ടൈപ്പിങ് യോഗ്യത വേണം. 35,400 രൂപ മുതൽ 1,12,400 രൂപ വരെ.
🔵സ്റ്റെനോഗ്രാഫർ തസ്തികയ്ക്ക് പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 80 W/m ടൈപ്പിങ് യോഗ്യത വേണം. 25,500 രൂപ മുതൽ 81,100 രൂപ വരെ.
🔵അപ്പർ ഡിവിഷൻ ക്ലർക്ക് നിയമനത്തിന്
ബിരുദം വേണം. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 30 W/m ടൈപ്പിങ് യോഗ്യത വേണം. 25,500 രൂപ മുതൽ 81,100 രൂപ വരെ.
🔵ലോവർ ഡിവിഷൻ ക്ലർക്ക് നിയമനത്തിന്
പ്ലസ് ടു യോഗ്യതയും ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോർട്ട് ഹാൻഡിൽ 35 W/m ടൈപ്പിങ് യോഗ്യതയും വേണം. 19,900 രൂപ മുതൽ 63,200 വരെ ശമ്പളം.

Follow us on

Related News