തിരുവനന്തപുരം:ഭൂട്ടാനിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴി ഫെബ്രുവരി 15വരെ അപേക്ഷ നൽകാം.
കംപ്യൂട്ടർ സയൻസ്, ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ 60ശതമാനം മാർക്കോടെ പിജിയും ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം. 5വർഷത്തെ പ്രവർത്തി പരിചയം വേണം. ഇംഗ്ലിഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 55 വയസാണ് ഉയർന്ന പ്രായപരിധി. 1,40,000 രൂപവരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് http://edcilindia.co.in

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന് നാവികസേനയിൽ സിവിലിയന് ട്രേഡ്സ്മാന് സ്കില്ഡ് തസ്തികകളിലേക്ക് ഇപ്പോൾ...