തിരുവനന്തപുരം:മൂന്നാംഘട്ട ക്ലസ്റ്റർ യോഗങ്ങൾ നടക്കുന്ന ജനുവരി 27 ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ക്ലസ്റ്റർ യോഗം നടക്കുന്ന ദിവസം ഒന്നു മുതൽ 10വരെയുള്ള ക്ലാസ്സുകൾക്ക് അവധിയായിരിക്കും. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ ജില്ലാ /വിദ്യാഭ്യാസ ജില്ലാ/ഉപ ജില്ലാ/ സ്കൂൾ തലത്തിൽ നൽകേണ്ടതാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്നായി എൽ പി തലത്തിൽ 51,515 അധ്യാപകരും യുപിതലത്തിൽ 40,036 അധ്യാപകരും ഹൈസ്കൂൾ തലത്തിൽ 42,989 അധ്യാപകരും ആണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
കോളജുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനം, നാളത്തെ കോണ്ടാക്ട് ക്ലാസ് മാറ്റി
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ്...