തിരുവനന്തപുരം:ഫെബ്രുവരി 28നാണ് ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎ സ്എസ് സ്കോളർഷിപ്പ് പരീക്ഷകൾ നടക്കുന്നത്. എന്നാൽ ഈ പരീക്ഷകൾക്ക് മാർച്ച് വരെയുള്ള പാഠഭാഗങ്ങൾ കുട്ടികൾ പഠിക്കണം. ഫെബ്രുവരി അവസാനം നടക്കുന്ന പരീക്ഷയിൽ മാർച്ച് മാസത്തിൽ പഠിപ്പിക്കാൻ പോകുന്ന ഭാഗങ്ങൾകൂടി ഉൾപ്പെടുത്തിയത്തോടെ കുട്ടികൾ വെട്ടിലായി. സ്കൂളിൽ ഫെബ്രുവരിയിൽ പഠിപ്പിച്ചു തീർക്കേണ്ട സിലബസ് ഭാഗങ്ങൾക്ക് പുറമെ മാർച്ചിലെ കൂടി ഫെബ്രുവരിയിൽ തീർക്കേണ്ടി വരും. മാർച്ചിൽ പഠിച്ചുതീരേണ്ട വിഷയങ്ങൾ ഫെബ്രുവരിയിൽ പഠിപ്പിച്ചു തീർക്കുക അസാധ്യമാണെന്ന് അധ്യാപകർ പറയുന്നു. മാർച്ചിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുബോൾ നിർണായകമായ ശാസ്ത്രവിഷയ ഭാഗങ്ങൾ പഠിക്കാൻ വി ദ്യാർഥികൾ ബുദ്ധിമുട്ടുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നത്. കോവിഡിന് മുൻപുവരെ ജനുവരിവരെയുള്ള പാഠ ഭാഗങ്ങളാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷ സിലബസിൽ ഉപ്പെടുത്തിയിരുന്നത്. കോവിഡിന് ശേഷം പരീക്ഷകൾ അടുത്ത അധ്യയന വർഷത്തേക്ക് മാറ്റിയപ്പോൾ സിലബസിൽ മാർച്ച് വരെയുള്ള പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ ഈ വർഷം എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നേരത്തെയാണ് നടത്തുന്നത്. കോവിഡിന് മുൻപ് ഉള്ളതുപോലെ സില ബസ് ചുരുക്കണമെന്നാണ് വി ദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...