തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി ഒമാനിലെ ഇന്ത്യൻ സ്കൂളിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി 400മുതൽ 700 ഒമാൻ റിയാൽ വരെയാണ് ശമ്പളം.
തസ്തികകളും മറ്റു വിവരങ്ങളും താഴെ
🔵വൈസ് പ്രിൻസിപ്പൽ (വനിത). പിജി, ബിഎഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
🔵അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (വനിത). ബിരുദം, എംഎസ് ഓഫീസ്, ജി സ്വീറ്റ് എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്ക് അപേക്ഷിക്കാം. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം വേണം.
🔵കിൻഡർ ഗാർട്ടൻ ടീച്ചർ. ബിരുദംവും മോണ്ടിസോറി ടീച്ചർ ട്രെയിനിങ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.
🔵പ്രൈമറി/സെക്കൻ ഡറി ടീച്ചർ. (ഇംഗ്ലീഷ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്) ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, പിജി, ബിഎഡ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
🔵ഐസിടി. കംപ്യൂട്ടർ സയൻസിൽ പിജി, എച്ച്ടിഎംഎൽ, സിഎസ്എസ്, പൈത്തണ്‍, എംഎസ് ഓഫീസ്, ജി സ്വീറ്റ് പ്രാവീണ്യം.
🔵ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപിക. വനിതകൾക്ക് മാത്രം അപേക്ഷിക്കാം. ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദം. പ്രായ പരിധി 40 വയസ് വരെ. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ teachers@odepc.in വഴി ജനുവരി 20നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് http://odepc.kerala.gov.in സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...