തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു. കൊല്ലം അശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അടുത്തവർഷം മുതൽ ഗോത്രകലകൾ സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവം 24 വേദികളിലായാണ് നടക്കുന്നത്. ഹൈസ്ക്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 14,000 കലാകാരന്മാരും കലാകാരികളുമാണ് 239 ഇനങ്ങളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്. . പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടത്തോടെ മത്സരങ്ങൾ ആരംഭിക്കും.
കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.