കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 2024 ജനുവരി 4ന് കൊല്ലത്ത് തിരശീല ഉയരും. രാവിലെ 10ന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആകെ 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. ജനുവരി 4ന് രാവിലെ 9 മണിക്ക് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് ഐഎഎസ് പതാക ഉയര്‍ത്തും. തുടർന്ന് പ്രധാന വേദിയിൽ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കും. കലോത്സവം നടത്തിപ്പിനായി 20 കമ്മറ്റികൾ രൂപീകരിച്ചു. കൊല്ലം ജില്ലയില്‍ നാലാമത്തെ തവണയാണ് കലോത്സവം എത്തുന്നത്. 2008ലാണ് ഏറ്റവും ഒടുവിൽ കൊല്ലം കലോത്സവത്തെ വരവേറ്റത്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...