തിരുവനന്തപുരം:സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രോം നടപ്പാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ഭരണിക്കാവ് ബ്ലോക്കിൽ എംഇസിമാരുടെ (മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ്) നിയമനം നടത്തുന്നു. പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 25 മുതൽ 45വരെയാണ് പ്രായപരിധി. അപേക്ഷിക്കുന്ന വ്യക്തി അയൽക്കൂട്ട അംഗമോ, അയൽക്കൂട്ട കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകൾക്ക് മുൻഗണന. അപേക്ഷകർ ഭരണിക്കാവ്, മാവേലിക്കര ബ്ലോക്ക് പരിധിയിൽ സ്ഥിര താമസമുള്ളവർക്കാണ് അവസരം.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കോപ്പി, സി.ഡി.എസ്. ചെയർപേഴ്സൻറെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ നൽകണം. അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേർക്കണം. വിവരങ്ങൾക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9400920199