പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ: അപേക്ഷ 9മുതൽ

Dec 28, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ (DSSSB) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2354 ഒഴിവുകളുണ്ട്. ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ ഗ്രേഡ്-II, ജൂനിയർ സ്റ്റേനോഗ്രാഫർ (ഹിന്ദി/ ഇംഗ്ലീഷ്), ലോവർ ഡിവിഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ സ്റ്റേനോഗ്രാഫർ, സ്റ്റേനോഗ്രാഫർ & അസിസ്റ്റന്റ് ഗ്രേഡ് – I എന്നീ തസ്തികകളിലാണ് നിയമനം. ഉദ്യോഗാർഥികൾക്ക് ജനുവരി 9മുതൽ ഫെബ്രുവരി 7വരെ ഓൺലൈനായി (https://dsssbonline.nic.in) അപേക്ഷ നൽകാം.

തസ്തികകളും ഒഴിവുകളും
🔵ജൂനിയർ അസിസ്റ്റന്റ്റ്, ഗ്രേഡ് IV- 1672 ഒഴിവ്.
🔵സ്റ്റെനോഗ്രാഫർ – 143 ഒഴിവ്.
🔵ലോവർ ഡിവിഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ് (ഹിന്ദി) 256ഒഴിവുകൾ.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ- 20 ഒഴിവുകൾ
🔵ജൂനിയർ അസിസ്റ്റന്റ്- 40 ഒഴിവുകൾ.
🔵സ്റ്റെനോഗ്രാഫർ- 14 ഒഴിവുകൾ.
🔵ജൂനിയർ അസിസ്റ്റന്റ്- 30 ഒഴിവുകൾ.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 2 ഒഴിവുകൾ.
🔵ജൂനിയർ അസിസ്റ്റന്റ്- 28 ഒഴിവുകൾ.
🔵സ്റ്റെനോഗ്രാഫർ ഗ്രേഡ്-II- 5 ഒഴിവുകൾ. 🔵ലോവർ ഡിവിഷൻ ക്ലർക്- 28 ഒഴിവുകൾ.
🔵ജൂനിയർ അസിസ്റ്റന്റ്- 10 ഒഴിവുകൾ.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഹിന്ദി)- 2 ഒഴിവുകൾ.
🔵അസിസ്റ്റന്റ് ഗ്രേഡ് I- 104 ഒഴിവുകൾ.

പ്രായപരിധി
🔵ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ 18 മുതൽ 30 വയസ് വരെയും ബാക്കി തസ്തികൾക്ക് 18 മുതൽ 27 വയസ് വരെയുമാണ് പ്രായപരിധി.
സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

ശമ്പളം
🔵ഗ്രേഡ്-IV/ ജൂനിയർ അസിസ്റ്റന്റ്: 19900 രൂപ മുതൽ 63200 വരെ.
🔵സ്റ്റെനോഗ്രാഫർ – 25500 രൂപ മുതൽ 81100 വരെ.
🔵ലോവർ ഡിവിഷൻ ക്ലർക്ക് കം ടൈപ്പിസ്റ്റ് (ഹിന്ദി/ ഇംഗ്ലീഷ്)- 19900 രൂപ മുതൽ 63200 വരെ.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ- 25500 രൂപ മുതൽ 81100 2.
🔵ജൂനിയർ അസിസ്റ്റന്റ്റ്- 19900 രൂപ മുതൽ 63200 വരെ.
🔵സ്റ്റെനോഗ്രാഫർ- 25500 രൂപ മുതൽ 81100 വരെ.
🔵ജൂനിയർ അസിസ്റ്റൻ്റ്- 19900 രൂപ മുതൽ 63200 വരെ.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)- 25500 രൂപ മുതൽ 81100 വരെ.
🔵ജൂനിയർ അസിസ്റ്റന്റ്- 19900 രൂപ മുതൽ 63200 വരെ.
🔵സ്റ്റെനോഗ്രാഫർ ഗ്രേഡ് II- 25500 രൂപ മുതൽ 81100 2.
🔵ലോവർ ഡിവിഷൻ ക്ലർക്- 19900 രൂപ മുതൽ 63200 2.
🔵ജൂനിയർ അസിസ്റ്റന്റ്റ്- 19900 രൂപ മുതൽ 63200.
🔵ജൂനിയർ സ്റ്റെനോഗ്രാഫർ (ഹിന്ദി)- 25500 രൂപ മുതൽ 81100 വരെ.
🔵അസിസ്റ്റന്റ് ഗ്രേഡ് I- 19900 രൂപ മുതൽ 63200 വരെ.

അപേക്ഷ
ജനറൽ, ഒബിസി, വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, മുൻസൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.

വിവിധ തസ്തികകൾക്കുള്ള യോഗ്യതയും വിശദവിവരങ്ങളും ഔദ്യോഗിക വിജ്ഞാപനവും അറിയാൻ https://dsssbonline.nic.in സന്ദർശിക്കുക.

Follow us on

Related News