കണ്ണൂർ:സർവകലാശാലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിതാ ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഡിസംബർ 27ന് താവക്കര, സർവകലാശാലാ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ അഞ്ച്, ഏഴ് സെമസ്റ്റർ (നവംബർ 2022), നാല്, ആറ് സെമസ്റ്റർ (ഏപ്രിൽ 2023) ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് – 2007 മുതൽ 2014 അഡ്മിഷൻ) പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 8 മുതൽ 15 വരെ തീയതികളിൽ കണ്ണൂർ, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രയോഗിക പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷക്ക് മുന്നോടിയായി ലബോറട്ടറി പരിചയപ്പെടുന്നതിനായി കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.