പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പോളിടെക്നിക്കുകൾക്ക് സ്വയംഭരണ (Autonomous Status) പദവി നൽകും: ആദ്യം 5വർഷം

Dec 26, 2023 at 4:00 pm

Follow us on

തിരുവനന്തപുരം:പോളിടെക്നിക്കുകൾക്കു സ്വയംഭരണ (Autonomous Status) പദവി നൽകാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനം. യോഗ്യതയുള്ള പോളിടെക്നിക്കുകൾക്ക് അടുത്ത അധ്യയന വർഷം മുതൽ സ്വയംഭരണ പദവി അനുവദിക്കാനാണ് തീരുമാനം. സ്വയംഭരണ പദവി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്. 10 വർഷം പൂർത്തിയാക്കിയ പോളിടെക്നിക്കുകൾക്ക് അർഹതയുണ്ട്. ഈ പോളിടെക്നിക്കുകളിലെ ആകെ കോഴ്സിന്റെ 30 ശതമാനമെങ്കിലും നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചിരിക്കണം. അല്ലെങ്കിൽ 25 വർഷം പൂർത്തിയാക്കിയ പോളിടെക്നിക്കുകൾ ആയിരിക്കണം. കഴിഞ്ഞ 3 അക്കാദമിക് വർഷങ്ങളിൽ എല്ലാ സെമസ്റ്ററുകളിലും 60 ശതമാനത്തിനു മുകളിൽ വിജയം ഉണ്ടായിരിക്കണം.

കഴിഞ്ഞ 3 വർഷം കുറഞ്ഞത് 80ശതമാനം സീറ്റുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ടായിരിക്കണം. കഴിഞ്ഞ 3 വർഷങ്ങളിൽ 75ശതമാനം വിദ്യാർഥികളെങ്കിലും ക്യാംപസ് പ്ലേസ്മെന്റ് നേടുകയോ അല്ലെങ്കിൽ സ്വയം സംരംഭകരാകുകയോ അല്ലെങ്കിൽ ഉന്നത പഠനം തിരഞ്ഞെടുക്കുകയോ ചെയ്തിരിക്കണം. സ്ഥാപനത്തിൽ കുറഞ്ഞത് 50 ശതമാനം സ്ഥിരം അധ്യാപകർ ഉണ്ടാകണം. ആകെയുള്ളവരിൽ 60ശതമാനം അധ്യാപകർക്ക് 5 വർഷത്തിലേറെ പ്രവർത്തി പരിചയമുണ്ടാകണം.

പദവിയുടെ ഗുണങ്ങൾ
🔵സ്വയംഭരണ പദവി ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് കോഴ്സുകളും പാഠ്യപദ്ധതിയും പുനക്രമീകരിക്കാനും പുതിയ കോഴ്സുകൾ തയാറാക്കാനും സാധിക്കും. കോളേജിന് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാം. ഗവേണിങ് ബോഡി രൂപീകരിക്കാനും ബോർഡ് ഓഫ് സ്റ്റഡീസ്, പരീക്ഷാ കമ്മിറ്റി എന്നിവയെല്ലാം ഒരുക്കാനും അനുമതിയുണ്ട്. ഭരണപരമായി പൂർണ അധികാരം ലഭിക്കും. ആദ്യഘട്ടത്തിൽ 5 വർഷത്തേക്കാണു സ്വയംഭരണ പദവി അനുവദിക്കുക. മികച്ച രീതിയിൽ പ്രവർത്തിച്ചാൽ 5 വർഷം കൂടി നീട്ടി നൽകും.

Follow us on

Related News