പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വറ്റ് ട്രെയിൻഡ് ടീച്ചർ: 380 ഒഴിവുകൾ

Dec 18, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:അന്തമാൻ ആൻഡ് നികോബാറിലെ വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വറ്റ് ട്രെയിൻഡ് ടീച്ചർ തസ്‌തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി ആകെ 380 ഒഴിവുകളാണ് ഉള്ളത്. ജനറൽ 205 ഒഴിവുകൾ ഉണ്ട്. 44,900 രൂപ മുതൽ 1,42,400 രൂപ വരെയാണ് ശമ്പളം.

തസ്തിക വിവരങ്ങൾ താഴെ
ഹിന്ദി അധ്യാപകർ. ആകെ 40 ഒഴിവുകൾ. ഇംഗ്ലീഷ് അധ്യാപകർ. ആകെ 45 ഒഴിവുകൾ. ബംഗാളി അധ്യാപകർ. ആകെ 03 ഒഴിവുകൾ. സംസ്കൃതം അധ്യാപകർ. ആകെ 06 ഒഴിവുകൾ. സോഷ്യൽ സയൻസ് (ബംഗാളി മീഡിയം) അധ്യാപകർ. ആകെ 06 ഒഴിവുകൾ. സോഷ്യൽ സയൻസ് (ഹിന്ദി/ഇംഗ്ലീഷ് മീഡി യം) അധ്യാപകർ. ആകെ 93ഒഴിവുകൾ. മാത്തമാറ്റിക്സ് (ബംഗാളി) അധ്യാപകർ. ആകെ 06 ഒഴിവുകൾ. മാത്തമാറ്റിക്സ് (ഹിന്ദി/ഇംഗ്ലീഷ്) അധ്യാപകർ. ആകെ 61ഒഴിവുകൾ. ലൈഫ് സയൻസ് (ബംഗാളി) അധ്യാപകർ അധ്യാപകർ. ആകെ 7 ഒഴിവുകൾ. ലൈഫ് സയൻസ് (ഹിന്ദി/ഇംഗ്ലീഷ്) അധ്യാപകർ. ആകെ 45 ഒഴിവുകൾ. ഫിസിക്കൽ സയൻസ് (ബംഗാളി) അധ്യാപകർ. ആകെ 9 ഒഴിവുകൾ. ഫിസിക്കൽ സയൻസ് (ഹിന്ദി/ ഇംഗ്ലീഷ്)അധ്യാപകർ. ആകെ 59 ഒഴിവുകൾ. ഭിന്നശേഷിക്കാർക്ക് 15 ഒഴിവുകളിൽ നിയമനം ലഭിക്കും. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിഎ, ബിഎഡ്/ബിഎസ്‌സി ബിഎഡ് അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാഡ്വേറ്റ് ബിരുദം/ത്രിവ ത്സര ഇന്റഗ്രേറ്റഡ് ബിഎഡ് എംഎഡ്. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷ https://edurec.andaman.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈ നായി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.

Follow us on

Related News