തിരുവനന്തപുരം:സംസ്‌ഥാനത്ത് കോളജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് യോഗ്യതകൾ പരിഗണിക്കുമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് നേടിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ് (സെറ്റ്), സ്റ്റേറ്റ്ലെവൽ എലിജിബിലിറ്റി ടെസ്റ്റ് ( സ്ലെറ്റ്) യോഗ്യത നേടിയവർക്ക് അസി. പ്രഫസർ നിയമനത്തിന് അർഹതയുണ്ടെന്ന ഉത്തരവാണ് പിൻവലിച്ചത്. യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് പരീക്ഷകൾ നിലവിൽ സംസ്‌ഥാനത്ത് നടക്കുന്നില്ല. ഹയർ സെക്കൻഡറി അധ്യാപക യോഗ്യതക്കായി നടത്തുന്ന സെറ്റ് പരീക്ഷയും യുജിസി അംഗീകൃത സെറ്റ്പരീക്ഷയും വ്യത്യസ്തമാണ്. സംസ്ഥാനത്ത് നിലവിൽ യുജിസി അംഗീകൃത സെറ്റ് പരീക്ഷ നടക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന സെറ്റ് പരീക്ഷക്ക് അതത് സംസ്‌ഥാനങ്ങളിലെ കോളജ് അധ്യാപക നിയമനത്തിന് മാത്രമേ യോഗ്യതയായി പരിഗണിക്കാവൂ എന്ന് യുജിസി ചട്ടമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ യുജിസി അംഗീകൃത സെറ്റ് പാസായവർക്ക് കേരളത്തിലെ കോളേജ് അധ്യാപക നിയമനത്തിന് പരിഗണിക്കും എന്ന ഉത്തരവ് ഡിസംബർ 12നാണ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് ഉത്തരവ് പിൻവലിക്കുന്നു എന്നാണ് പുതിയ ഉത്തരവ്. ഇതര സംസ്ഥാനങ്ങളിൽ യുജിസി നെറ്റിന് സമാന്തരമായി നടത്തുന്ന സെറ്റ്, സ്ലെറ്റ്’ പരീക്ഷക്ക് കേരളത്തിലും അംഗീകാരം നൽകി അതുവഴി കോളജ് അധ്യാപക നിയമനം നേടാൻ ചിലർ നടത്തിയ നീക്കമായിരുന്നു ഉത്തരവിന് പിന്നിലെന്ന ആരോപണം ശക്തമായത്തോടെയാണ് ഉത്തരവ് പിൻവലിച്ചത്.
മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ...