പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പരീക്ഷാക്കാലത്തും അവധി സമയത്തും നേതൃത്വ പരിശീലനം: പ്രതിഷേധം വ്യാപകം

Dec 14, 2023 at 8:00 am

Follow us on

തിരുവനന്തപുരം:ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ നേതൃത്വ പരിശീലനം അസമയത്തെന്ന് ആരോപണം. കഴിഞ്ഞ വർഷം തുടങ്ങിയ പരിശീലനത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ പരിശീലനമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. അർദ്ധ വാർഷിക പരീക്ഷയും ക്രിസ്തുമസ് അവധിയും ഉള്ള സമയത്താണ് പരിശീലനം എന്നതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസം ആരംഭിച്ച 21 ദിവസത്തെ പരിശീലനം ജനുവരി 2 നാണ് അവസാനിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സീമാറ്റ് പ്രിൻസിപ്പൽമാർക്കായി നടത്തുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫങ്ഷനൽ സ്‌കൂൾ ലീഡർഷിപ്പിന്റെ ഭാഗമായുള്ള പരിശീലനമാണിത്. കഴിഞ്ഞവർഷം 4 ദി വസത്തെ റസിഡൻഷ്യൽ പരിശീലനമായിരുന്നു നൽകിയത്. എന്നാൽ ഈ വർഷം 21 ദിവസം ഓൺലൈൻ പരിശീലനമാണ്. ദിവസവും രാത്രി 7.30 മുതൽ 9.30 വരെയാണ് പരിശീലനം.
അർധവാർഷിക പരീക്ഷകളും ക്യാംപുകളും ക്രിസ്‌മസ് അവധിയും ഉൾപ്പെടുന്ന സമയത്ത് പരിശീലനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം.

Follow us on

Related News