തിരുവനന്തപുരം:പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, എൽജിഎസ് എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം നൽകുന്നു. ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകും. സൗജന്യ പരിശീലനം ജനുവരി ഒന്നിന് ആരംഭിക്കും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 23നു മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമിന്റെ മാത്യക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്ഥികളെ സജ്ജരാക്കാന് സൗജന്യ എഐ...