തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 225 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ താൽക്കാലിക നിയമനമാണ്. വകുപ്പിന് കീഴിലെ വിവിധ ജില്ലാ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസുകളിലുമാണ് ഒഴിവുകൾ. പട്ടികജാതി വിഭാഗക്കാർക്കാണ് അപേക്ഷിക്കാൻ അവസരം. ബിരുദവും 6 മാസത്തിൽ കുറയാത്ത കംപ്യൂട്ടർ കോഴ്സും (പിഎസ്‌സി അംഗീകൃത) പാസായിരിക്കണം. 10,000 രൂപ ഓണറേറിയാം ലഭിക്കും. 21 മുതൽ 35 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ അടക്കമുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടിക ജാതി വികസന ഓഫിസുകളിലോ അല്ലെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫിസുകളിലോ നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക്: 0474-2794996.
 
														പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...







