തിരുവനന്തപുരം:ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം സിലബസിന് പകരം സിബിഎസ്‌ഇ സിലബസ്. അടുത്ത അധ്യയനവർഷം മുതൽ ലക്ഷദ്വീപിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും സിബിഎസ്‌ഇ സിലബസ് പ്രകാരമുള്ള ഇംഗ്ലിഷ് മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തു. അടുത്ത അധ്യയന വർഷം മുതൽ (2024-25) ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം സിബിഎസ്‌ഇ സിലബസ് പ്രകാരമാണ്. നിലവിൽ കേരള സിലബസ് പഠിക്കുന്ന 2 മുതൽ 8വരെ ക്ലാസുകളിലെ വി ദ്യാർഥികളും പുതിയ ഉത്തരവ് പ്രകാരം സിബിഎസ്ഇയിലേക്കു മാറും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ എല്ലാ സ്കൂളുകൾക്കും നിർദേശം നൽകി. നിലവിൽ എസ്‌സിഇആർടി കേരള മലയാളം മീഡിയം സിലബസ് പ്രകാരമാണ് ലക്ഷദ്വീപിലെ ഗവ.സ്‌കൂളുകളിൽ പഠനം നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും മത്സരപ്പരീക്ഷകളിൽ അവരുടെ പ്രകടനം മെച്ചപ്പെടുത്താനുമാണ് പുതിയ തീരുമാനം എന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്.
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...









