മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ എംഎസ്ഡബ്ലിയു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുറ്റിപ്പുറം മൂടാൽ സ്വദേശിനിക്ക് നാടിന്റെ ആദരം. ഒന്നാം റാങ്ക് നേടി വിജയിച്ച നജ്റാന തച്ചോട്ടിലിനെ കുറ്റിപ്പുറം ഹൈസ്കൂൾ പൂർവവിദ്യാർഥികൾ (എസ്എസ്എൽസി-93ബാച്ച് അംഗങ്ങൾ) ആദരിച്ചു. ചടങ്ങിൽ വി.പി.നൗഷാദ് , അഷ്‌റഫ് രാജ, ശ്രീനിവാസൻ, ഷാജിറ, റാഫിയ മൻസൂർ, സജ്‌ന മാൻട്രീസ് എന്നിവർ പ്രസംഗിച്ചു. മുക്കം തച്ചോട്ടിൽ മുഹമ്മീദിന്റെയും വലിയവീട്ടിൽ നുസ്രത്തിന്റെയും മകളാണ് നജ്റാന. ഭർത്താവ്: പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് ഹാരിസ്. മകൻ: ഹെമിൻ.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...