പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതിയ മുഖവുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂൾ

Dec 8, 2023 at 5:30 pm

Follow us on

പൊന്നാനി: പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിന് പുതിയമുഖം. ഓരോ കാര്യവും കുട്ടികൾക്ക് നേരിട്ട് കണ്ടും അറിഞ്ഞും അനുഭവിച്ചും പഠനം എളുപ്പമാക്കുന്നതിനായി ഭാഷാവികസന ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം, ഐ.ടി. ഇടം, വര ഇടം തുടങ്ങി 13 ഇടങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ കുഞ്ഞരങ്ങ്, ജൈവവൈവിധ്യ ഉദ്യാനം, ഗുഹയും വെള്ളച്ചാട്ടവും, ക്ലാസിനകത്തും പുറത്തുമായി കളിയുപകരണങ്ങളുമുണ്ട്. സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവിട്ട് സ്റ്റാർസ് 2022 -23 വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ പ്രീപ്രൈമറി ‘ശലഭക്കൂട്’ ഒരുക്കിയത്. പ്രീപ്രൈമറി പഠനരംഗത്ത് ജില്ലയിലെത്തന്നെ മാതൃകാ വിദ്യാലയമായി ഉയരുകയാണ് തീരദേശ മേഖലയിലെ ഈ വിദ്യാലയം. പ്രീപ്രൈമറി സ്റ്റാർസ് പദ്ധതി പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു.

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, പൊന്നാനി ബ്ലോക്ക് പ്രോഗ്രാം കോ -ഓഡിനേറ്റർ ഡോ. ടി.വി. ഹരിആനന്ദകുമാർ മുഖ്യാതിഥികളായിരുന്നു. പൊന്നാനി യു.ആർ.സി. പരിശീലകൻ വി.കെ. അജയ്‌കുമാർ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ എ. ബാത്തിഷ, സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി, പി.ടി.എ. പ്രസിഡൻറ് ഫാറൂഖ് വെളിയങ്കോട്, യു.ആർ.സി. പരിശീലകൻ അജിത് ലൂക്ക്, പി.കെ. ഷാഹുൽ, എം.പി.ടി.എ. പ്രസിഡൻറ് റസിയ അലി, അധ്യാപകരായ എം. ധനദാസ്, പി. ഫാത്തിമ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർഥിയും യുവഗായകനുമായ ശിഹാബ് നയിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.

Follow us on

Related News