പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

Dec 7, 2023 at 5:00 pm

Follow us on

കണ്ണൂർ:സർവകലാശാല സെനറ്റിലേക്കുള്ള അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, സർവകലാശാലയിലെ അനധ്യാപക ജീവനക്കാർ എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച തീയതികൾ മാറ്റി വെച്ച് കൊണ്ടും, ഇതിലേക്കായി അയച്ച പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ റദ്ദ് ചെയ്തു കൊണ്ടുമുള്ള വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ഹാൾടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെയും/ ഐ ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും 11.12.2023 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം സി എ/ എം സി എ ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- മേഴ്‌സി ചാൻസ് ഉൾപ്പെടെ) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രോജക്ട് മോഡ് എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ്
കണ്ണൂർ സർവകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ ഈ വർഷം പുതുതായി ആരംഭിച്ച എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന്റെ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ചുനടന്നു. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. കാനഡയിലെ മക്മാസ്റ്റെർ സർവകലാശാലയിലെ പ്രൊഫസറും അമേരിക്കയിലെ നോർത്ത് കരോലീനാ സർവകലാശാലയിലെ എമിരിറ്റസ് പ്രൊഫസറുമായ ഡോ. ശ്രീകാന്ത് ഐ ബാങ്ഡിവാള മുഖ്യാതിഥിയായി. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റംഗം ഡോ. ടി പി അഷ്‌റഫ്, മുൻ പ്രൊ വൈസ് ചാൻസലർ ഡോ. എ പി കുട്ടികൃഷ്ണൻ, റിസർച്ച് ഡയറക്ടർ പ്രൊഫ. അനിൽ രാമചന്ദ്രൻ, ക്യാമ്പസ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ വി റഹീന എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. പുതിയ രീതിയിലുള്ള പ്രോജക്ട് മോഡ് പ്രോഗ്രാമുകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയിൽ ആരംഭിച്ച ബിരുദാനന്തര ബിരുദ പ്രോഗ്രാമാണ് എം എസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ്.

Follow us on

Related News