തിരുവനന്തപുരം:കേരളസർവകലാശാല മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളസർവകലാശാല അംഗീകരിച്ച മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. 2023 ഡിസംബർ 30 வன അപേക്ഷിക്കാം. ഫോൺ: 9447221421. വിശദവിവരങ്ങളും അപേക്ഷാഫോമും http://keralauniversity.ac.in
പ്രാക്ടിക്കൽ പരീക്ഷകൾ
കേരളസർവകലാശാല 2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആന്റ് എൻവയോൺമെന്റ്റ് ആൻ്റ് വാട്ടർ മാനേജ്‌മെൻ്റ (216) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ 2023 ഡിസംബർ 12 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) പരീക്ഷയുടെ ഫിസിക്‌സ് പ്രാക്ടിക്കൽ 2023 ഡിസംബർ 14, 15 തീയതികളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ