തൃശ്ശൂർ: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ആളുകൾ സ്കൂളുകളിൽ എത്തി റൂം ഉണ്ടോ എന്നുചോദിക്കുന്ന സാഹചര്യമാണെന്നും മന്ത്രി. തൃശ്ശൂരിൽ നവകേരള സദസിലാണ് മന്ത്രിയുടെ ചൂണ്ടിക്കാട്ടൽ. റോഡരികിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്നുചോദിച്ച് എത്തുകയാണ്. 5000 കോടി രൂപയാണ് കേരളത്തിലെ വിദ്യാലയങ്ങളുടെ വികസനത്തിനായി ചിലവഴിച്ചത്.
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...