പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സിബിഎസ്ഇ പരീക്ഷ ഗ്രേഡിങ് സമ്പ്രദായത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസുകളിൽ ഡിവിഷനും ഡിസ്റ്റിങ്ഷനും ഒഴിവാക്കും

Dec 1, 2023 at 2:23 pm

Follow us on

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയ രീതികളിൽ സമഗ്ര മാറ്റം വരുത്തുന്നു. ഇനിമുതൽ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഡിവിഷനുകളോ ഡിസ്റ്റിങ്ഷനുകളോ നൽകില്ല. പരമ്പരാഗത ഗ്രേഡിങ് സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നത് സിബിഎസ്ഇ പ്രഖ്യാപിച്ചു. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് കണക്കാക്കുന്നതിനുള്ള മികച്ച അഞ്ച്’ വിഷയങ്ങൾ തീരുമാനിക്കാനുള്ള തീരുമാനം പ്രവേശനം നേടുന്ന കോളജിൽ നിഷിപ്തമായിരിക്കും. ഒരു വിദ്യാർഥി അഞ്ച് വിഷയങ്ങളിൽ നല്ല മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, ആ വിഷയങ്ങളിൽ അഡ്മിഷൻ നൽകാൻ കോളജിന് തീരുമാനമെടുക്കാം. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് 2024 ഫെബ്രുവരി 15 മുതലാണ് ബോർഡ്‌ പരീക്ഷ നടത്തുക.10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമ്പോൾ വിദ്യാർഥികളുടെ മെറിറ്റ് ലിസ്റ്റ് നൽകേണ്ടതില്ലെന്ന് സി.ബി.എസ്.ഇ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. 10, 12 ക്ലാസുകളിലെ ടോപ് മാർക്ക് നേടിയവരെയും ബോർഡ് പ്രഖ്യാപിച്ചിരുന്നില്ല.

Follow us on

Related News