തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്- II (എക്‌സിക്യൂട്ടീവ്) തസ്‌തികയിലെ നിയമനത്തിന് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി -നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തിക) ഇപ്പോൾ അപേക്ഷിക്കാം. ആകെ 995 ഒഴിവുകളുണ്ട്. നേരിട്ടുള്ള സ്ഥിര നിയമനമാണ്.
അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്. ഭിന്നശേഷിക്കാർക്ക് അവസരമില്ല. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്‌ഞാനവും വേണം. 18 വയസിനും 27വയസിനും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. 44,900 രൂപ മുതൽ 1,42,400 രൂപവരെയാണ് ശമ്പളം.
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് http://mha.gov.in, http://ncs.gov.in സന്ദർശിക്കുക.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...