തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ
സർക്കിൾ ബേസ്ഡ് ഓഫീസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 5447 ഒഴിവുകൾ ഉണ്ട്.
വിവിധ സർക്കിളുകൾക്കു കീഴിലാണ് നിയമനം. ജോലിപരിചയമുള്ളവർക്കാണ് അവസരം. കേരളത്തിൽ തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവുകൾ ഉണ്ട്. .
അപേക്ഷകർക്കു പ്രാദേശിക ഭാഷ അറിയണം. http://bank.sbi, http://sbi.co.in വഴി അപേക്ഷ നൽകാം.
36,000 രൂപ മുതൽ 63,840 രൂപവരെയാണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മറ്റു പ്രഫഷനൽ യോഗ്യത നേടിയവർക്കും അവസരം ഉണ്ട്. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം. അപേക്ഷകരുടെ പ്രായം 2023 ഒക്ടോബർ 31ന് 21 വയസിനും 30 വയസിനും ഇടയിലായിരിക്കണം.
ജനുവരിയിൽ നടക്കുന്ന എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
750 രൂപയാണ് അപേക്ഷാഫീസ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...