കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ആണ് മരിച്ചത്. ദുരന്തത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന് വലിയ തിരക്കാണ് പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ അനുഭവപ്പെട്ടത്. ഓഡിറ്റോറിയത്തിന് പുറത്ത് നൃത്തം ചെയ്ത് വിദ്യാർത്ഥികളടക്കമുള്ളവർ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിനകത്തേക്ക് കൂട്ടത്തോടെ പ്രവേശിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിനിടയാക്കിയത്. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...