പ്രധാന വാർത്തകൾ
‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു: ഒട്ടേറെ പേർക്ക് പരുക്ക്

Nov 25, 2023 at 7:22 pm

Follow us on

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ടെക് ഫെസ്റ്റിനിടെ തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ആണ് മരിച്ചത്. ദുരന്തത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്ന ഇന്ന് വലിയ തിരക്കാണ് പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ അനുഭവപ്പെട്ടത്. ഓഡിറ്റോറിയത്തിന് പുറത്ത് നൃത്തം ചെയ്ത് വിദ്യാർത്ഥികളടക്കമുള്ളവർ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിനകത്തേക്ക് കൂട്ടത്തോടെ പ്രവേശിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിനിടയാക്കിയത്. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Follow us on

Related News