പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ക്ലസ്റ്റർ പരിശീലനം: നാളെ വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധി

Nov 22, 2023 at 4:45 pm

Follow us on

തിരുവനന്തപുരം:സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകൾക്ക് അവധി. നാളെ (നവംബർ 23ന്) ക്ലസ്റ്റർ നടക്കുന്ന മലപ്പുറം അടക്കമുള്ള വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധിയായിരിക്കും.
കൊല്ലം, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട്‌ (ഭാഗികമായി), തൃശ്ശൂർ (ഭാഗികമായി) ഒഴികെയുള്ള ജില്ലകളിൽ നാളെയാണ് ക്ലസ്റ്റർ. നാളെ (നവംബർ 23ന്) ജില്ലാ കലോത്സവങ്ങൾ നടക്കുന്നതിനാൽ എറണാകുളം, കൊല്ലം റവന്യൂ ജില്ലകളിൽ നവംബർ 28നാണ് ക്ലസ്റ്റർ പരിശീലനം.


കോട്ടയം ജില്ലയിൽ 29നും പാലക്കാട്‌ ജില്ലയിൽ ( മണ്ണാർക്കാട് ചെറുപ്പളശ്ശേരി സബ് ജില്ലകൾ ഒഴികെ) നവംബർ 27നും വയനാട് നവംബർ 24നുമാണ് ക്ലസ്റ്റർ നടക്കുക. ഈ തീയതികളിൽ മേല്പറഞ്ഞ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധിയായിരിക്കും. ക്ലസ്റ്റർ നടക്കുന്ന നാളെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഏകാദശി അവധിയായതിനാൽ ഈ താലൂക്കിൽ ഉൾപ്പെട്ട ജില്ലാ വിദ്യാഭ്യാസ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ അധികാര പരിധിയിൽ വരുന്ന സ്ക്കൂളുകളിൽ 24/11/2023 തീയതിയിലേക്ക് ക്ലസ്റ്റർ നിശ്ചയിച്ച് ക്രമീകരണം നടത്തുന്നതിന് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം ഈ താലൂക് പരിധിയിൽ അവധിയായിരിക്കും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളിൽ നാളെ (23/11/2023) തന്നെ ക്ലസ്റ്റർ നടത്തേണ്ടതാണ്.


ഏതെങ്കിലും ജില്ലയിൽ ഉപജില്ലാ കലോത്സവങ്ങൾ നവംബർ 23നു നടക്കുന്നുണ്ടെങ്കിൽ പ്രസ്തുത ഉപ ജില്ലകളിൽ ക്ലസ്റ്റർ യോഗം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കുന്നതിന് അതതു വിദ്യാഭ്യാസ ഉപ ഡയറക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Follow us on

Related News