തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ കോഴ്സുകളുടെ മേഴ്സി ചാൻസ് പരീക്ഷകൾ 2024 ഫെബ്രുവരിയിൽ നടത്തും. വിദ്യാർത്ഥികൾക്ക് പഠിച്ചിരുന്ന സെന്ററുകളിൽ ഡിസംബർ അഞ്ചുവരെ ഫൈൻ കൂടാതെയും ഏഴുവരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റർ ചെയ്യാം. പരീക്ഷ ടൈംടേബിൾ ഡിസംബർ മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: http://ihrd.ac.in.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....