തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ സര്‍വകലാശാലാ കാമ്പസിലാണ് പരിശീലനം. പ്രമുഖ ശാസ്ത്രജ്ഞരും അദ്ധ്യാപകരും ക്ലാസ്സുകള്‍ നയിക്കും. തെരഞ്ഞെടുക്കപ്പെട്ട 40 അദ്ധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ അദ്ധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 26-ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍
ഫീല്‍ഡ് അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 1-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.