തിരുവനന്തപുരം:ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 248ഒഴിവുകളിൽ സ്പോർട്സ് ക്വോട്ട നിയമനമാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. നവംബർ 28 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. അത്‌ലറ്റിക്സ്, അക്വാറ്റിക്സ്, ഫുട്ബോൾ, സ്പോർട്സ് ഷൂട്ടിങ്, റെസ്‌ലിങ്, കബഡി, ബോക്സിങ്, ആർച്ചറി, കരാട്ടെ, വുഷു, ഇക്വസ്ട്രിയൻ , ജിംനാസ്റ്റിക്സ്, വെയ്റ്റ് ലിഫ്റ്റിങ്, കയാക്കിങ്, കനോയിങ്, റോവിങ് എന്നീ വിഭാഗങ്ങളിൽ മത്സരിച്ചവർക്കാണ് അവസരം. 21,700 രൂപ 69,100 രൂപ വരെയാണ് ശമ്പളം. 100രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾക്കും അർഹരായ മറ്റു വിഭാഗങ്ങൾക്കും ഫീസില്ല.
🔵അസിസ്റ്റൻഡ് കമാൻഡന്റ് (എൻജിനീയർ). ആകെ 6 ഒഴിവ്. ഡിസംബർ 15വരെ ഓൺലൈനായി അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരം. 56,100 രൂപ മുതൽ 1,77,500 രൂപവരെയാണ് ശമ്പളം. അപേക്ഷാഫോമും യോഗ്യതയും വിശദവിവരങ്ങളും https://.recruitment.itbpolice.nic.in ൽ ലഭ്യമാണ്.