പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നവകേരള സദസ്സിന് സ്കൂൾ ബസുകൾ: ഉത്തരവിനെതിരെ കെഎസ്‌യു

Nov 18, 2023 at 8:30 pm

Follow us on

തിരുവനന്തപുരം:നവകേരള സദസ്സിന്റെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തെ സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിലേക്ക് ജനങ്ങൾക്ക് എത്താൻ സ്കൂൾ ബസ്സുകൾ വിട്ടു നൽകണമെന്ന് പ്രധാനാധ്യാപകർക്ക് നിർദേശം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. നവകേരള സദസ്സിൽ സർക്കാർ, എയ്ഡഡ് അധ്യാപകരും പങ്കെടുക്കണമെന്ന് ഹയർ സെക്കൻഡറി കണ്ണൂർ മേഖലാ ഉപമേധാവി സർക്കുലറും ഇറക്കിയിരുന്നു. ഇതിനെതിരെയാണ് കെഎസ്‌യു രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് പൊതുജനങ്ങൾക്ക് എത്താനുള്ള സൗകര്യം പരിഗണിച്ച് ബസ് ആവശ്യമെങ്കിൽ വിട്ടുനൽകണം എന്നാണ് നിർദേശം. ബസിന്റെ ഇന്ധന ചെലവും ഡ്രൈവറുടെ കൂലിയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ്സ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നത്.

Follow us on

Related News