പ്രധാന വാർത്തകൾ
സ്കൂ​ൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്ത​ക​ങ്ങ​ൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾഎട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായിപഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനംകെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരംകൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾഎൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹംഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ 

ഇനി പുസ്തകം നോക്കി പരീക്ഷ എഴുതാം: നാലുവർഷ ബിരുദത്തിന്റെ വിവരങ്ങളുമായി എംജി സർവകലാശാല

Nov 17, 2023 at 9:43 pm

Follow us on

കോട്ടയം: അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യക്തമാക്കി എംജി സർവകലാശാല. പുതിയ മാറ്റത്തിൽ സിലബസിൽ കാതലായ മാറ്റമുണ്ടാകും. സർവകലാശാലയിലെ നിലവിലുള്ള 54 ബിരുദ കോഴ്സുകളുടെ സിലബസിൽ മാറ്റം ഉണ്ടാകും. പുസ്തകം നോക്കി എഴുതാവുന്ന ഇന്റേണൽ പരീക്ഷ ഇതിന്റെ ഭാഗമാകും. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. ഡിസംബർ 15ന് മുൻപായി സിലബസിന് തീരുമാനിക്കും.

നാലുവർഷംകൊണ്ട് ഓരോ വിദ്യാർഥിയും 177 ക്രെഡിറ്റ് ആണ് നേടേണ്ടത്. 133 ക്രെഡിറ്റ് കൈവരിച്ചാൽ ഡിഗ്രിനേടാം. ആദ്യത്തെ രണ്ട് സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമികപഠനം ആയിരിക്കും. പിന്നീടാണ് വിശദപഠനം. ആദ്യ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യ പ്പേപ്പറുകൾ സർവകലാശാല നൽകും. രണ്ടുമണിക്കൂറാണ് എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. ഇന്റേണൽ പരീക്ഷകൾക്ക് ‘ഓപ്പൺ ടെക്സ്റ്റ് ബുക്ക്’ (പുസ്തകം തുറന്നുവെച്ചുനോക്കി എഴുതുന്ന രീതി) സംവിധാനം ഉണ്ടാകും. നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുക. 2000 മുതൽ 4000 വരെ ചോദ്യങ്ങളുള്ള ചോദ്യബാങ്ക് തയ്യാറാക്കും. നാലാംവർഷം കാളേജുകൾക്ക് സ്വന്തമായി സിഗ്നേച്ചർ കോഴ്സുകൾ (പ്രദേശത്തിന്റെ പ്രത്യേകതയുള്ളത്) തുടങ്ങാൻ അവസരം.

Follow us on

Related News

സ്കൂ​ൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്ത​ക​ങ്ങ​ൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾ

സ്കൂ​ൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്ത​ക​ങ്ങ​ൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾ

തിരുവനന്തപുരം: വാർഷിക പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അടയ്ക്കും മുൻപേ അടുത്ത അധ്യയന...