പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

കെ–ഫോണിൽ വിവിധ തസ്തികളിൽ നിയമനം: അപേക്ഷ 21വരെ

Nov 16, 2023 at 9:30 pm

Follow us on

തിരുവനന്തപുരം:കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിനു (KFON) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ആകെ 28 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. http://kcmd.in വഴി നവംബർ 21വരെ ഓൺലൈനായി അപേക്ഷ നൽകാം.

ഒഴിവ് വിവരങ്ങൾ താഴെ
🔵ഡിസ്ട്രിക്ട് എൻജിനീയർ. ആകെ 14 ഒഴിവുകൾ. ജൂനിയർ എൻജിനീയർ. തിരുവനനന്തപുരം ജില്ലയിൽ 8 ഒഴിവുകൾ. എൻഒസി എക്സിക്യൂട്ടീവ്. കാക്കനാട് 4 ഒഴിവുകൾ. എൻജിനീയറിങ് ബിരുദത്തിന് പുറമെ ഒരു വർഷത്തെ പ്രവർത്തി പരിചയവും അനിവാര്യം. പ്രായപരിധി 40 വയസ്. 45,000 രൂപയാണ് ശമ്പളം.

🔵ചീഫ് ഫിനാൻസ് ഓഫിസർ. ഒരു ഒഴിവ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, എംകോം/എംബിഎ ഫിനാൻസ് അല്ലെങ്കിൽ സർട്ടിഫൈഡ് അസോഷ്യേറ്റ് ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 8 വർഷ പരിചയം വേണം. പ്രായപരിധി 45 വയസ്. ശമ്പളം 1,08,764 രൂപ.

🔵നെറ്റ്‌വർക് എക്സ്പെർട്ട്. കാക്കനാട് ഒരു ഒഴിവ്. എൻജിനീയറിങ് ബിരുദം, സിസിഎൻപി/ ജെഎൻസിപി യോഗ്യത ഉള്ളവർക്കാണ് അവസരം. 5 വർഷ പരിചയം വേണം. പ്രായപരിധി 40 വയസ്. ശമ്പളം 75,000 രൂപ.

Follow us on

Related News