തിരുവനന്തപുരം:കേരളത്തിൽ ബിടെക് വിദ്യാർഥികൾക്ക് കോഴ്സിനിടെ 6 മാസം ഇന്റേൺഷിപ്പിനു പോകാമെന്ന് സാങ്കേതിക സർ വകലാശാലാ. സർവകലാശാല സിൻഡിക്കറ്റ് യോഗമാണ് ഇന്റേൺഷിപ്പിനുള്ള
അനുമതി നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്.
വ്യവസായ രംഗത്തു ജോലി ചെയ്യുന്നവർക്ക് ബിടെക് മൂന്നാം സെമസ്റ്ററിലേക്കു നേരിട്ടു പ്രവേശനം നേടാവുന്ന വിധത്തിൽ ഈ വർഷം തന്നെ കോഴ്സുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. എഐസിടിഇ അനുമതി നേടിയ കോളജുകൾക്കും ഉടൻ തന്നെ പ്രത്യേക ബാച്ചായി കോഴ്സുകൾ ആരംഭിക്കാൻ അനുവാദം ഉണ്ടാകും. സർവകലാശാലാ പരീക്ഷയിൽ 40ശതമാനം മാർക്ക് ലഭിച്ചാലും ഇന്റേണൽ മാർക്ക് ഇല്ലാത്തതിനാൽ പരാജയപ്പെടുന്ന കുട്ടികൾക്ക് ലോപാസ് ഗ്രേഡിൽ ബിടെക് നൽകാനും യോഗം തീരുമാനിച്ചു.

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്
തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന്...