തിരുവനന്തപുരം:വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാധ്യതാ ലിസ്റ്റ് പ്രകാരമുള്ള റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. സാധ്യത ലിസ്റ്റ് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. 14 ജില്ലകളിൽ ആകെ 6090 പേരാണ് ലിസ്റ്റിലുള്ളത്.
മെയ് 11ന് നടന്ന മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സാധ്യത ലിസ്റ്റാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ലിസ്റ്റിൽ ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടത് തൃശൂർ ജില്ലയിലാണ്. 599 പേർ. ഏറ്റവും കുറവ് വയനാട് ജില്ലയിൽലാണ്. 236 പേർ. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിലും അഞ്ഞൂറിലേറെപ്പേർ ലിസ്റ്റിലുണ്ട്. ഏറ്റവും ഉയർന്ന കട്ട് ഓഫ് മാർക്ക് കോഴിക്കോട് ജില്ലയിലാണ്–74.67. കുറവ് ഇടുക്കി ജില്ലയിൽ–68. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതേസമയം ഫീൽഡ് അസിസ്റ്റന്റ് നിയമനത്തിനുള്ള മുൻ സാധ്യത ലിസ്റ്റിൽ നിന്ന് 2135 നിയമന ശുപാർശ ലഭിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ 390 ഒഴിവ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവ് തൃശൂർ ജില്ലയിലാണ്–58. കുറവ് വയനാട് ജില്ലയിൽ–6. മലപ്പുറം ജില്ലയിലും അൻപതിലധികം ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 2135 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...







.jpg)

