തിരുവനന്തപുരം:കേരളത്തിൽ നടപ്പാക്കാൻ പോകുന്ന കെ–റെയിൽ പദ്ധതിയിലേക്ക് (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ ഒരൊഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് നിയമനം. 25,400 രൂപ മുതൽ 68,450 രൂപവരെയാണ് ശമ്പളം. സിഎ ഇന്റർ ആണ് യോഗ്യത. കമ്പനി അക്കൗണ്ട്സ്, ടാക്സേഷൻ എന്നിവയിൽ 5 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 35 വയസ്.
കൂടുതൽ വിവരങ്ങൾക്ക് http://keralarail.com സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16 ആണ്.
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി