പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

വിദ്യാർത്ഥികളിലെ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്താൻ ‘ സശ്രദ്ധം’ പദ്ധതി: സർവേ ഉടൻ ആരംഭിക്കും

Nov 10, 2023 at 8:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കൻന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാരിന്റെ പുതിയ പദ്ധതി വരുന്നു. ‘സശ്രദ്ധം’ എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ഡവലപ്മെന്റ് സെന്ററും ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പുകളും ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കന്ററി വിഭാഗം കുട്ടികളിലെ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്തി പരിഹരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള സർവേ ഉടൻ ആരംഭിക്കും. തിരുവനന്തപുരത്ത് വിവിധ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ ഹയർ സെക്കന്ററി വിദ്യാർഥികളിൽ 8.36 ശതമാനം കുട്ടികളിൽ ഉയർന്ന രക്തസമ്മർദം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് എല്ലാ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാൻ തീ രുമാനിച്ചത്. കുട്ടികളിലെ രക്തസമ്മർദം അടക്കമുള്ള ആരോഗ്യ വിവരങ്ങളും ജീവിത ശൈലിയും രേഖപ്പെടുത്തുന്നതിനാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ സർവേ നടത്തുക. സംസ്ഥാനത്തെ 820 ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ 1.75 ലക്ഷം പ്ലസ് വൺ വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ സർവേയുടെ പരിധിയിൽ വരുക. ഇവരുടെ രക്തസമ്മർദം, ഭക്ഷണരീതി, ശാരീരിക അധ്വാനം, വ്യായാമം, മാനസിക സമ്മർദം, ലഹരി ഉപയോഗം തുടങ്ങിയ എല്ലാ കാര്യവും പരിശോധിക്കും.
അധ്യാപകരും സ്കൂൾ കൗൺസിലർമാരും ചേർന്നാണു ഇത്തരം വിവരങ്ങൾ ശേഖരിക്കുക. സ്കൂൾ പിടിഎയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സർവേ ഈ മാസം 30നു മുൻപ് പൂർത്തിയാക്കും. ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നവരെ നാഷണൽ ഹെൽത്ത്‌ മിഷന് കീഴിലുള്ള നഴ്സുമാരുടെ നേതൃത്വത്തിൽ വീണ്ടും പരിശോധിക്കും. തുടർന്ന് ചികിത്സ ആവശ്യമെങ്കിൽ അനുവദിക്കും.

Follow us on

Related News