പ്രധാന വാർത്തകൾ
പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരംഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾസ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾഎഞ്ചിനീയറിങ് ബിരുദധാരികൾക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അവസരം: 295 ഒഴിവുകൾപിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാംസംസ്‌ഥാന സ്കൂ‌ൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായികണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

കായികതാരങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ നൽകി കാലിക്കറ്റ്‌ സർവകലാശാല

Nov 10, 2023 at 3:57 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക പുരസ്‌കാരച്ചടങ്ങില്‍ വിതരണം ചെയ്തത് 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളില്‍ ജേതാക്കളായവര്‍, ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സര്‍വകലാശാലാ താരങ്ങള്‍ കാലിക്കറ്റിലെ മുന്‍ താരങ്ങള്‍ എന്നിവരെയാണ് അനുമോദിച്ചത്. മന്ത്രി വി. അബ്ദുറഹ്‌മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഓവറോള്‍ വിഭാഗത്തിലും പുരുഷ-വനിതാ വിഭാഗങ്ങളിലും മികച്ച കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ഇത്തവണ ആറ് ടീമിനങ്ങളിലാണ് കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാരായത്. മൂന്നെണ്ണത്തില്‍ റണ്ണറപ്പും ആറെണ്ണത്തില്‍ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനങ്ങളില്‍ 77 മെഡലുകളുണ്ട്. 287 കായിക താരങ്ങളാണ് അവാര്‍ഡിനര്‍ഹരായത്. ഏഷ്യന്‍ ഗെയിംസ് താരങ്ങളായ ആന്‍സി സോജന്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ് എന്നിവര്‍ പങ്കെടുത്തു. ദേശീയ വനിതാ ക്രിക്കറ്റ് താരം മിന്നുമണിക്ക് വേണ്ടി പിതാവ് മണിയും ലോങ്ജമ്പ് മെഡല്‍ ജേതാവ് ശ്രീശങ്കറിന് വേണ്ടി മാതാവ് ബിജി മോളും അവാര്‍ഡ് ഏറ്റുവാങ്ങി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു. ഷറഫലി, ഏഷ്യന്‍ ഗെയിംസ് ഡെപ്യൂട്ടി ചീഫായ ഒളിമ്പ്യന്‍ രാമചന്ദ്രന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്നന്‍, കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കായികമേഖല ടൂറിസത്തേക്കാള്‍ മുന്നിലെത്തും – മന്ത്രി


വിനോദ സഞ്ചാരത്തേക്കള്‍ വരുമാനം തരുന്നതരത്തില്‍ കേരളത്തിലെ കായികമേഖല വളരാനിരിക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ കായികപുരസ്‌കാരച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് കായിക നയം രൂപവത്കരിച്ചു കഴിഞ്ഞു. പഞ്ചായത്ത് തലം മുതല്‍ കായിക ശാസ്ത്രീയ കായിക വികസനത്തിനുള്ള പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരവേദികള്‍ കോഴിക്കോട് ബേപ്പൂരിലും മഞ്ചേരി പയ്യനാടും സ്ഥാപിക്കാനൊരുങ്ങുന്നു കായിക രംഗത്ത് പുതിയ തൊഴിലവസരങ്ങള്‍ ഏറെയുണ്ടാകും. യോഗ്യരായ ജൂഡോ താരങ്ങളെ കണ്ടെത്താന്‍ മൂന്നുതവണ പത്രപരസ്യം നല്‍കേണ്ടി വന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താരങ്ങളുടെ കഴിവ് വിപുലമാക്കാനുള്ള ടെസ്റ്റുകളുണ്ടാകും. വിദേശ രാജ്യങ്ങളിലേതിന് സമാനമായ കോഴ്സുകള്‍ നടത്തപ്പെടും. ജനുവരിയില്‍ അന്താരാഷ്ട്ര കായിക സമ്മേളനം തിരുവനന്തപുരത്ത് നടക്കാനിരിക്കുകയാണ്. മെഡല്‍നേട്ടത്തിനപ്പുറത്ത് കായികക്ഷമതയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചയെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റിലെ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് സംബന്ധിച്ച കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും മാര്‍ച്ചോടെ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

Follow us on

Related News

ഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

ഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

തിരുവനന്തപുരം:പ്രധാന അധ്യാപകരെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് രേഖകളുമായി...