തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ ആരംഭിക്കും. സീനിയര്‍ വിഭാഗം (8,9,10) ക്ലാസുകള്‍ പരീക്ഷ നവംബര്‍ 18ന് ഉച്ചക്ക് 2 മണി മുതല്‍ 3 വരെ നടക്കും. മോക്ക് പരീക്ഷ (സീനിയര്‍ വിഭാഗം) നവംബര്‍ 14,16 തീയതികളിൽ ആണ് നടക്കുന്നത്. 14ന് രാവിലെ 11 മുതല്‍ രാത്രി 8 വരെയും 16ന് വൈകീട്ട് 4 മുതല്‍ രാത്രി 8 വരെയും മോക്ക് പരീക്ഷ നടത്തും. ജൂനിയര്‍ വിഭാഗം (5,6,7) ക്ലാസുകള്‍ക്കുള്ള പരീക്ഷ നവംബര്‍ 25ന് ഉച്ചയ്ക്ക് 2 മണിമുതല്‍ 3 മണിവരെയാണ് നടക്കുക. ജൂനിയര്‍ വിഭാഗം മോക്ക് പരീക്ഷ നവംബര്‍ 21,23 തീയതികളിൽ നടക്കും. 21ന് രാവിലെ 11 മുതല്‍ രാത്രി 8 വരെയും, 23ന് വൈകീട്ട് 4 മുതല്‍ രാത്രി 8 വരെയുമാണ് ജൂനിയർ വിഭാഗം മോക്ക് പരീക്ഷ. ജില്ലാതലത്തില്‍ വിവിധ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന വിദ്യാര്‍ഥിയെയാണ് സംസ്ഥാന തലത്തില്‍ പങ്കെടുപ്പിക്കുക. ജില്ലാതല പരീക്ഷ ഓണ്‍ലൈനായി നടക്കും. സംസ്ഥാന തല പരീക്ഷ ഡിസംബറിലാണ്.
സംസ്ഥാന തല എഴുത്ത് പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...