പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ

Nov 9, 2023 at 9:47 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ ആരംഭിക്കും. സീനിയര്‍ വിഭാഗം (8,9,10) ക്ലാസുകള്‍ പരീക്ഷ നവംബര്‍ 18ന് ഉച്ചക്ക് 2 മണി മുതല്‍ 3 വരെ നടക്കും. മോക്ക് പരീക്ഷ (സീനിയര്‍ വിഭാഗം) നവംബര്‍ 14,16 തീയതികളിൽ ആണ് നടക്കുന്നത്. 14ന് രാവിലെ 11 മുതല്‍ രാത്രി 8 വരെയും 16ന് വൈകീട്ട് 4 മുതല്‍ രാത്രി 8 വരെയും മോക്ക് പരീക്ഷ നടത്തും. ജൂനിയര്‍ വിഭാഗം (5,6,7) ക്ലാസുകള്‍ക്കുള്ള പരീക്ഷ നവംബര്‍ 25ന് ഉച്ചയ്ക്ക് 2 മണിമുതല്‍ 3 മണിവരെയാണ് നടക്കുക. ജൂനിയര്‍ വിഭാഗം മോക്ക് പരീക്ഷ നവംബര്‍ 21,23 തീയതികളിൽ നടക്കും. 21ന് രാവിലെ 11 മുതല്‍ രാത്രി 8 വരെയും, 23ന് വൈകീട്ട് 4 മുതല്‍ രാത്രി 8 വരെയുമാണ് ജൂനിയർ വിഭാഗം മോക്ക് പരീക്ഷ. ജില്ലാതലത്തില്‍ വിവിധ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങുന്ന വിദ്യാര്‍ഥിയെയാണ് സംസ്ഥാന തലത്തില്‍ പങ്കെടുപ്പിക്കുക. ജില്ലാതല പരീക്ഷ ഓണ്‍ലൈനായി നടക്കും. സംസ്ഥാന തല പരീക്ഷ ഡിസംബറിലാണ്.
സംസ്ഥാന തല എഴുത്ത് പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

Follow us on

Related News