തിരുവനന്തപുരം:ജിവി രാജ സ്പോർട്സ് സ്കൂളിലേക്ക് ബാസ്കറ്റ്ബോൾ, റസ്ലിങ് എന്നിവയിൽ ട്രെയിനർമാരെ നിയമിക്കുന്നു. 2024 ജനുവരി വരെ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE / B Ped, M Ped / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dysa.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ നവംബർ 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2326644
ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില് ടെലി കമ്മ്യൂണിക്കേഷന്...