തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയുടെ വാരാണസിയിലുള്ള ബനാറസ് ലോക്കമോട്ടീവ് വർക്സിൽ അപ്രന്റിസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 374 ഒഴിവുകൾ ഉണ്ട്. ഫിറ്റർ, കാർപെന്റർ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, വെൽഡർ (ജി ആൻഡ് ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് നിയമനം. നോൺ ഐടിഐ വിഭാഗത്തിൽ 50ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ഐടിഐ വിഭാഗത്തിൽ കുറഞ്ഞത് 50ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും (10 + 2 പരീക്ഷാരീതി) അല്ലെങ്കിൽ തത്തുല്യ യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസാകണം. നോൺ ഐടിഐ വിഭാഗത്തിൽ 15മുതൽ 22വയസ് വരെയാണ് പ്രായപരിധി. ഐടിഐ വിഭാഗത്തിൽ 15മുതൽ 24 വയസ് വരെ. പരിശീലന സമയത്ത് സ്റ്റൈപൻഡ് അനുവദിക്കും.
100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.കൂടുതൽ വിവരങ്ങൾ http://blw.indianrailways.gov.in സന്ദർശിക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 25.
30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി,...