പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

കരസേനയിൽ ലഫ്‌റ്റനന്റ് റാങ്കിൽ ജോലി: നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം

Nov 9, 2023 at 11:45 am

Follow us on

തിരുവനന്തപുരം:നിയമബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസറാവാൻ അവസരം. 2024 ഒക്ടോബറിൽ ആരംഭിക്കുന്ന 33-ാമത് ഷോർട് സർവീസ് കമ്മിഷൻഡ് കോഴ്‌സ് വഴിയാണ് അവസരം. കോഴ്സ്പൂ ർത്തിയാക്കിയാൽ ജഡ്‌ജ്, അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിലാണ് നിയമനം ലഭിക്കുക. 55ശതമാനം മാർക്കോടെ എൽഎൽബി ബിരുദം (3 വർഷം അല്ലെങ്കിൽ 5 വർഷം) നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് റജിസ്‌ട്രേഷനു യോഗ്യത നേടിയവരായിരിക്കണം. അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാം. ആകെ 8 ഒഴിവുകളാണ് ഉള്ളത്. ഇതിൽ സ്ത്രീകൾക്ക് 4ഒഴിവുകൾ ഉണ്ട്. 21വയസ് മുതൽ 27വയസ് വരെയാണ് പ്രായപരിധി. അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്ത് അഭിമുഖം നടക്കും. 2 ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ചയാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് http://joinindianarmy.nic.in സന്ദർശിക്കുക.

Follow us on

Related News