തിരുവനന്തപുരം:രാജ്യത്തെ ഒന്നുമുതൽ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാനിർണയ പരീക്ഷയായ സി-ടെറ്റ് (CTET-Central Teacher Eligibility Test)നുള്ള അപേക്ഷ സമർപ്പണം നവംബർ 23ന് അവസാനിക്കും. 2024ജനുവരി 21നാണ് സി-ടെറ്റ് പരീക്ഷ നടക്കുന്നത്. https://ctet.nic.in എന്ന സൈറ്റ് വഴി നവംബർ 23ന് രാത്രി 11.59 വരെ അപേക്ഷ നൽകാം. കേന്ദ്രീയ, നവോദയ അടക്കമുള്ള രാജ്യത്തെ വിദ്യാലയങ്ങളിലെ നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്. സം സ്ഥാനങ്ങളിലെ സർക്കാർ എയ്ഡഡ് / അൺ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്കും സി-ടെറ്റ് പരിഗണിക്കുന്നുണ്ട്. ഒഎംആർ മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് പരീക്ഷയാണ് സി. ടെറ്റ്. ആകെ 2 പേപ്പറുകളുണ്ടാകും. 1മുതൽ 5വരെ ക്ലാസുകളിലേക്ക് പേപ്പർ ഒന്നും 6മുതൽ 8 വരെ ക്ലാസുകളിലേക്ക് പേപ്പർ രണ്ടുമാണ്. ഓരോ പേപ്പറിലും 150 ചോദ്യങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. ഉത്തരം തെറ്റിയാൽ മൈനസ് മാർക്കില്ല. ഒരാൾക്ക് രണ്ട് പേപ്പറും എഴുതാൻ കഴിയും. പേപ്പർ 2രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12വരെയും പേപ്പർ ഒന്ന് ഉച്ചക്കഴിഞ്ഞ് 2 മുതൽ 4.30 വരെയുമാണ് നടക്കുക. രാജ്യത്ത് 235 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. ഒരു പേപ്പറിന് 1000 രൂപയും, രണ്ട് പേപ്പറിന് 1200 രൂപയുമാണ് പരീക്ഷ ഫീസ്. സംവരണ വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 500 രൂപയും, രണ്ട് പേപ്പറിനുമായി 600 രൂപയും മതി. പരീക്ഷയിൽ 60 ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: ഫോൺ:011-22240112 , ഇമെയിൽ:ctet.cbse@nic.in
വെബ്സൈറ്റ്: https://ncte.gov.in/

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....