കോട്ടയം:അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. നാളെ (ഒക്ടോബർ 10) വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഒക്ടോബർ 13 വരെ പിഴയോടു കൂടിയും ഒക്ടോബർ 14ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബി.എ (സി.ബി.സി.എസ്.എസ്-2020 അഡമിഷൻ സ്‌പെഷ്യൽ സപ്ലിമെൻററി – മെയ് 2023) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 23 വരെ ഓൺലൈനിൽ സമർപ്പിക്കാം.
സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം(സി.ബി.സി.എസ് – 2020 അഡ്മിഷന് സ്‌പെഷ്യൽ സപ്ലിമെൻററി – മെയ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 23 വരെ ഓൺലൈനിൽ സമർപ്പിക്കാം.